തൃശൂർ: ഗുരുതരാവസ്ഥ വളരെ കുറവാണെങ്കിലും ചില വ്യക്തികളിലെങ്കിലും വാനര വസൂരി രോഗം മരണ കാരണമായേക്കാം. അതിനാൽ പരിശോധന സംവിധാനം വിപുലമാക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇപ്പോഴും കോവിഡിന്റെ കാര്യത്തിൽ തുടക്കത്തിൽ ചെയ്തതുപോലെ വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചുവന്ന ആളുകളിൽ മാത്രം പരിശോധന ഒതുക്കരുത്. വാനര വസൂരിക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കണം. അങ്ങനെ രോഗ വ്യാപനമില്ലെന്ന് ഉറപ്പിക്കേണ്ടത് ആവശ്യമാണ്. വാനര വസൂരിക്ക് ആന്‍റിവൈറൽ മരുന്നുകൾ ലഭ്യമാണ്. സാധാരണ രീതിയിൽ അത് ഉപയോഗിക്കേണ്ടി വരാറില്ലെങ്കിലും രോഗി ഗുരുതരമാവുന്ന അവസ്ഥയിലും രോഗപ്രതിരോധ ശക്തി കുറവുള്ളവരിലേക്ക് രോഗം വരുമ്പോഴും ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം തൃശൂർ സ്വദേശിയായ ഇരുത്തിയൊന്നുകാരന്റേത് വാനര വസൂരി ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെയും ലോകത്തെ ഒമ്പതാമത്തെയും മരണമാണ്. മുമ്പ് മരിച്ച പലരോഗികളിലും തന്നെ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്നാണ് വിവരം. ഈ രോഗത്തിന്റെ കാര്യത്തിൽ മരണകാരണങ്ങൾ പലതാവാം. അതിൽ ഏറ്റവും സാധ്യതയുള്ളത് തലച്ചോറിനെ ബാധിക്കുകയും അതിന്റെ ഭാഗമായി തലച്ചോറിൽ നീർക്കെട്ട് കൂടുകയും മരണം സംഭവിക്കുകയും ചെയ്യുക എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.