ചാലക്കുടി: റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡിൽ പനമ്പിള്ളി കോളജിന് പിറകിൽ പുലരി നഗർ റോഡിൽ അപകടകരമായ കുഴികളിലെ വെള്ളക്കെട്ടുകളിലാണ് വാഴ നട്ടത്. ദീർഘകാലമായി റോഡ് ശോച്യാവസ്ഥയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സ്കൂൾ കുട്ടികൾ മുതൽ ഇരുചക്രവാഹനം ഉപയോഗിക്കുന്നവർക്കുവരെ കുഴികളിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്. വാർഡ് കൗൺസിലറോടും നഗരസഭ ചെയർമാനോടും പലതവണ പറഞ്ഞിട്ടും ഫലമില്ലാത്ത സാഹചര്യത്തിലാണ് കുട്ടികളും വയോധികരുമടക്കം പ്രതിഷേധത്തിന് ഇറങ്ങിയത്. നിഖിൽ പോൾ വെളിയത്ത്, പ്രിൻസി ബിജു, അശ്വതി അശോകൻ, വിലാസിനി, സാംസൺ എന്നിവർ നേതൃത്വം നൽകി. TC MChdy - 2 റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ പുലരിനഗർ റോഡിൽ വാഴ നട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.