കൊടകര: കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പുലിപ്പാറക്കുന്ന് സ്വദേശി തിരുനേല്‍വേലിക്കാരന്‍ ഷെബീക്കിനെയാണ് (37) കൊടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവും മലമ്പുഴയിലെ പാലക്കാട് ജില്ല ജയിലില്‍ അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഹൈവേ കവര്‍ച്ചയില്‍ ഉള്‍പ്പെട്ട ഇയാള്‍ ജാമ്യത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ജില്ല മജിസ്ട്രേറ്റ്കൂടിയായ കലക്ടര്‍ ഹരിത വി. കുമാറാണ് കാപ്പ നിയമപ്രകാരം നടപടിയെടുത്തത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയലിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊടകര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തപ്പെട്ടവരുടെ എണ്ണം നാലായി. TCM KDA 8 kappa arest ഷെബീക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.