സംരംഭകത്വ ബോധവത്​കരണ സെമിനാർ ഇന്ന്​

ചാലക്കുടി: കാടുകുറ്റി ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ കേന്ദ്ര സർക്കാർ സ്ഥാപനമായ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കാടുകുറ്റി പഞ്ചായത്തിലെ സ്വയംതൊഴിൽ അന്വേഷകർക്കായി സംരംഭകത്വ ബോധവത്​കരണ സെമിനാർ നടത്തുന്നു. കാടുകുറ്റി ഹയ കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്​ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് ബെനഡിക്സ് സിമേതി, ബോബിത സിമേതി, ടീന മൻെറ്റസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.