ആറ്​ വയസ്സുകാരിക്ക് തെരുവുനായുടെ കടിയേറ്റു

ഗുരുവായൂര്‍: ആറ് വയസ്സുകാരിക്ക് തെരുവുനായുടെ കടിയേറ്റു. ഞായറാഴ്ച വൈകീട്ട് പുന്നത്തൂര്‍ നവജീവന്‍ റോഡിലാണ് സംഭവം. വലപ്പാട് സ്വദേശി ധനുരാജിന്റെ മകള്‍ ദേവനക്കാണ് കടിയേറ്റത്. ബന്ധുവീട്ടിലേക്ക് വന്ന ദേവന കുട്ടികളുമായി കളിക്കുന്നതിനിടെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ദേവനക്ക് മാത്രമാണ് കടിയേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.