ആനാപ്പുഴ- കൃഷ്ണൻകോട്ട പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

മേത്തല: ആനാപ്പുഴ -കൃഷ്ണൻകോട്ട പാലത്തിൽ സ്ഥാപിച്ച എൽ.ഇ.ഡികളുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. പ്രദേശത്തുള്ളവരും മറ്റനേകം ആളുകളും പ്രഭാതസവാരിക്കുൾപ്പെടെ ഉപയോഗപ്പെടുത്തുന്നതും ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്നതുമായ കൃഷ്ണൻകോട്ട പാലത്തിൽ പഴയ ട്യൂബ് ലൈറ്റുകളായ വഴിവിളക്കുകൾ മാറ്റി നൂതനമായ എൽ.ഇ.ഡി സ്ഥാപിച്ച് പ്രകാശപൂരിതമാക്കുന്നതിന് വലിയ പരിശ്രമമാണ് നഗരസഭ നടത്തിയത്. എൽസി പോൾ, നഗരസഭ കൗൺസിലർമാരായ രവീന്ദ്രൻ നടുമുറി, ബീന ശിവദാസ്, കരാറുകാരായ സോളമൻ, ബിലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതവും വാർഡ് കൗൺസിലർ അഡ്വ. വി.എസ്. ദിനൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.