തൃശൂർ: സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും സംയുക്തമായി ജൂലൈ രണ്ടിന് സംഘടിപ്പിക്കുന്ന 'സമം- സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം' പരിപാടിയുടെ ജില്ല സ്വാഗതസംഘം രൂപവത്കരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഹരിദാസ്, സി.ടി. സബിത, ഇ.എസ്. സുബീഷ്, കെ.എസ്. സുനിൽകുമാർ, ഈ.ഡി. ഡേവീസ്, എൻ.ജി. നയനതാര എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസിനെയും കൺവീനറായി കലക്ടർ ഹരിത വി. കുമാറിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.