കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമാണം തുടങ്ങി. അഞ്ച് നിലകളിൽ രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം. ആദ്യഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാകുമെന്ന് നിർമാണോദ്ഘാടനം നിർവഹിച്ച മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. ആശുപത്രി പ്രസിഡന്‍റ് ടി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജോൺസൺ, ജില്ല പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിന്ധു ശിവദാസ്, മിനി അനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് ഇ.വി. മുഹമ്മദ് സ്വാഗതവും മാനേജർ ടി.പി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പടം TCK VTPLY 2 മണലൂർ സഹകരണ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.