തൃശൂർ: തൃശൂരിൽ ആരംഭിച്ച സംസ്ഥാന റവന്യൂ കലോത്സവ ചടങ്ങുകൾ യു.ഡി.എഫ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. പ്രോഗ്രാം നോട്ടീസിൽ പ്രോട്ടോകോൾ ലംഘനത്തിലും സർക്കാർ സംവിധാനം ഉപയോഗിച്ച് വ്യാപകമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ബഹിഷ്കരണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി അറിയിച്ചു. പ്രോട്ടോകോൾ പ്രകാരം എം.എൽ.എക്ക് മുകളിലാണ് എം.പിയുടെ സ്ഥാനം. എന്നാൽ പ്രോഗ്രാം നോട്ടീസിൽ തൃശൂർ എം.എൽ.എക്ക് താഴെയാണ് ജില്ലയിൽനിന്നുള്ള മൂന്ന് എം.പിമാരുടെയും പേര് ഉൾപ്പെടുത്തിയത്. ഇത് കടുത്ത പ്രോട്ടോകോൾ ലംഘനമാണെന്ന് ജോസഫ് ചാലിശ്ശേരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.