എച്ച് ആൻഡ് സി മെഗാ പുസ്തകമേള ഇന്ന് തുടങ്ങും

തൃശൂർ: പ്രമുഖ പ്രസാധകരായ എച്ച് ആൻഡ് സി ബുക്സിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച മെഗാ ബുക്ക് ഫെയർ വെള്ളിയാഴ്ച തൃശൂരിൽ തുടങ്ങും. പാറമേക്കാവ് അഗ്രശാല ഹാളിലാണ്​ പുസ്തകമേള. വൈകീട്ട് മൂന്നിന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് വി.ജി. നകുലിന്‍റെ 'നോവൽ മാഫിയ' പുസ്​തകത്തിന്‍റെ പ്രകാശനം നടക്കും. ജി.ആർ. ഇന്ദുഗോപൻ, അൻവർ അബ്ദുല്ല, സ്​മിത ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കും. ഇരുന്നൂറോളം പ്രസാധകരുടെ രണ്ടുലക്ഷത്തിലേറെ പുസ്​തകങ്ങൾ അണിനിരക്കുന്ന മേളയിൽ ദേശീയ-അന്തർദേശീയ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി പുസ്​തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. സാഹിത്യഗ്രന്ഥങ്ങൾ മുതൽ പഠനഗ്രന്ഥങ്ങൾ വരെയും റഫറൻസ്​ പുസ്​തകങ്ങൾ മുതൽ ചിത്ര കഥാപുസ്​തകങ്ങൾ വരെയും മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികൾക്കും വിദ്യാലയങ്ങൾക്കും പ്രത്യേക ഇളവ്​ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം. ജൂലൈ ഒമ്പതിന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.