പോക്സോ കേസിൽ കഠിനതടവും പിഴയും

തൃശൂർ: 10ാം ക്ലാസുകാരിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ വിവിധ വകുപ്പുകളിലായി എട്ട്​ വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നംപറമ്പ് ചാലിശ്ശേരി നാരായണനെയാണ്​ (64) തൃശൂർ ഫാസ്റ്റ്ട്രാക്ക്​ കോടതി സ്പെഷൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്​. പോക്സോ നിയമം ഒമ്പത്​, 10​ വകുപ്പുകൾ പ്രകാരം ഏഴ്​ വർഷവും 25,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം 506 പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരുവർഷം തടവും 10,000 രൂപ പിഴയുമാണ്​ ശിക്ഷ. പിഴയടക്കാത്ത പക്ഷം നാല്​ മാസംകൂടി ശിക്ഷ അനുഭവിക്ക​ണം. പിഴയടച്ചാൽ ആ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പഞ്ഞു. 2014ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ മാതാവും പ്രതിയുടെ ഭീഷണിയെത്തുടർന്ന് വാടകക്ക്​ വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചെങ്കിലും അവിടെയെല്ലാം രണ്ട്​ വർഷത്തോളം ശല്യം തുടർന്നു. വടക്കാഞ്ചേരി എസ്.ഐയായിരുന്ന കൃഷ്ണൻ പോറ്റി രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർമാരായ ഇ.വി. ജോണി, കെ.എസ്​. സുബിഷ് മോൻ എന്നിവരാണ്​ അന്വേഷണം നടത്തിയത്​. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി. ഫോട്ടോ: tcr_randanachan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.