യോഗ പ്രദര്‍ശനമൊരുക്കി ആളൂര്‍ ആര്‍.എം.സ്‌കൂള്‍ വിദ്യാര്‍ഥികള്‍

യോഗ പ്രദര്‍ശനമൊരുക്കി ആളൂര്‍ ആര്‍.എം സ്കൂള്‍ വിദ്യാര്‍ഥികള്‍ ആളൂര്‍: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ആളൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സംഗമ മാധവ സംസ്‌കൃത ഛാത്ര സമിതിയുടെയും സ്‌പോർട്​സ് ക്ലബിന്റെയും ഭാരത് സ്‌കൗട്ട്‌സ് ആൻഡ്​ ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജൂലിന്‍ ജോസഫ്, പി.ആര്‍. പ്രശാന്ത്, അരുണ്‍ അരവിന്ദാക്ഷന്‍, ജാക്‌സണ്‍ സി. വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളിലായി നടത്തിയ ചിട്ടയായ പരിശീലനത്തിനു ശേഷമാണ് യോഗ ഫ്ലാഷ് മോബ് വിദ്യാർഥികള്‍ അവതരിപ്പിച്ചത്. കൊമ്പൊടിഞ്ഞാമാക്കല്‍ സെന്ററിലും വിവിധ വിദ്യാലങ്ങളിലും സംഗീതത്തിന്റെ അകമ്പടിയോടെ അവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കല്‍ യൂനിറ്റ് പ്രസിഡന്റ് കെ.ജെ. ജോളി ഉദ്ഘാടനം ചെയ്തു. ക്യാപ്ഷന്‍ TCM KDA 2 aloor yoga pradarsanam: ആളൂര്‍ ആര്‍.എം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ യോഗ പ്രദര്‍ശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.