സ്റ്റാഫ് നഴ്‌സ് നിയമനം

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022 -23 പദ്ധതി പ്രകാരം ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ​ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക്​ ഒരാളെ കരാര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ (ശാസ്ത്രവിഷയം) വിജയം/ വി.എച്ച്.എസ്.ഇ (ശാസ്ത്രവിഷയം) വിജയം/ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള വി.എച്ച്.എസ്.ഇ (ഡൊമസ്റ്റിക് നഴ്‌സിങ്​)/ അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്​സി നഴ്‌സിങ്​ ബിരുദം/ ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൂന്നു വര്‍ഷത്തില്‍ കുറയാതെ കാലയളവുള്ള ജനറല്‍ നഴ്‌സിങ്​ ആൻഡ്​ മിഡ്​വൈഫറി കോഴ്‌സിലെ വിജയം. കേരള നഴ്‌സസ് ആൻഡ്​ മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായപരിധി: 40 വയസ്സ്​. പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, ആനന്ദപുരം 680305 വിലാസത്തില്‍ ജൂലൈ നാലിന്​ വൈകീട്ട് അഞ്ച്​ വരെ സ്വീകരിക്കും. ഫോണ്‍: 9946619942.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.