എറിയാട്: തീരദേശത്തെ ആതുരസേവന മേഖലയിൽ ഒരുകാലത്ത് തലയെടുപ്പോടെ നിന്ന . ചികിത്സ നിർത്തിയതോടെ ദീർഘകാലമായി കാടുപിടിച്ചു കിടന്ന കെട്ടിടം പൊളിച്ചു നീക്കിത്തുടങ്ങി. അയ്യാരിൽ കരിക്കുളത്ത് ഡോ. എ.കെ. മുഹമ്മദ് സഗീറാണ് പിതാവ് ഖാൻ സാഹിബ് അലിക്കുഞ്ഞിയുടെ സ്മരണ നിലനിർത്തുന്നതിന് ആശുപത്രി സ്ഥാപിച്ചത്. 1958ൽ, ആരോഗ്യ മന്ത്രിയായിരുന്ന എ.ആർ. മേനോനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ചികിത്സ കേന്ദ്രങ്ങളും സൗകര്യങ്ങളും വിരളമായ അക്കാലത്ത് നൂതന പരിശോധന, ചികിത്സ സംവിധാനങ്ങളുള്ള ജില്ലയിലെ മികച്ച ആശുപത്രികളിലൊന്നായിരുന്നു ഇത്. ഡോ. സഗീറിന്‍റെ സഹോദരൻ ഡോ. സിദ്ധീഖ്, മകൻ മൊയ്തീൻ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. നാലു പതിറ്റാണ്ടോളം സജീവമായിരുന്ന ആശുപത്രിയും സ്ഥലവും വിൽപന നടത്തിയതോടെ ഇടക്കാലത്ത് മറ്റൊരു മാനേജ്മെന്‍റിന് കീഴിൽ തുടർന്നെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു. തീരമേഖലയിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന കരിക്കുളം ആശുപത്രിയിൽ അഴീക്കോട് നടന്ന 'ചെമ്മീൻ' സിനിമയുടെ ചിത്രീകരണത്തിനിടെ സത്യനും രാമു കാര്യാട്ടും ചികിത്സ തേടിയതും ചരിത്രം. ഗ്രാമത്തിന്‍റെ ചരിത്രത്തോടൊപ്പം നിലനിന്ന ആശുപത്രി പഴയ തലമുറയിലെ നാട്ടുകാർക്കും ഗൃഹാതുരസ്മരണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.