ലൈബ്രറിയിലേക്ക് പൂര്‍വാധ്യാപകര്‍ പുസ്തകം നല്‍കി

നെല്ലായി: വായനപക്ഷാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കൻഡറി സ്കൂളിലെ ലൈബ്രറിയിലേക്ക് പൂര്‍വ അധ്യാപകര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. വിരമിച്ച അധ്യാപകരായ കെ.വി. ലജ, സി.എസ്. ശ്രീദേവി, കെ. ശൈലജ, കെ.എസ്. ലത, അനധ്യാപകന്‍ എ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പുസ്തകങ്ങള്‍ സംഭാവന നല്‍കിയത്. പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വിദ്യാർഥികളായ ബെന്‍ലിയ തെരേസ വായനദിന പ്രതിജ്ഞ ചൊല്ലി. വിഷ്ണു ദേവ് പ്രഭാഷണവും ദേവ പ്രഭ, ആദിനന്ദ എന്നിവര്‍ കവിതാലാപനവും നടത്തി. TCM KDA 1 vidyalaya librariyilekku pusthakam ആനന്ദപുരം ശ്രീകൃഷ്ണ വിദ്യാലയ ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകങ്ങളുമായി പൂര്‍വാധ്യാപകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.