ചാലക്കുടി: സുഗന്ധവിള കൃഷിയുടെ ലോകത്ത് തുടർച്ചയായ അംഗീകാരം നേടി ചാലക്കുടിക്കാരൻ പി.വി. ജോസ്. കോഴിക്കോട് ആസ്ഥാനമായ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം നൽകുന്ന പ്രഥമ വൈ.ആർ. ശർമ അനുസ്മരണ ദേശീയ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. സുഗന്ധവിളകൾ കൃഷിചെയ്യുന്ന മികച്ച കർഷകനുള്ള ദേശീയ അവാർഡാണിത്. കാർഷികരംഗത്ത് അരനൂറ്റാണ്ടിലേറെ തുടർച്ചയായ പ്രയത്നത്തിന്‍റെയും നവീകരണ ശ്രമത്തിന്‍റെയും ഫലമാണ് അദ്ദേഹത്തിനെ തേടിയെത്തുന്ന അംഗീകാരങ്ങൾ. കൃഷിക്കൊപ്പം അതിന് സഹായകമായ സാങ്കേതിക ഉപകരണങ്ങളും കണ്ടെത്തുന്ന ജോലി കൂടി ജോസ് ഏറ്റെടുത്തുവെന്നത് പ്രത്യേകതയാണ്. ചാലക്കുടി പോട്ടയിലെ പുല്ലൻ വീട്ടിൽ പി.വി. ജോസ് പാരമ്പര്യമായി കർഷകനാണ്. 90കളിൽ കാറ്റ് ജോസിന്‍റെ കൃഷിയിടത്തിൽ മരങ്ങളെ കടപുഴക്കി വലിയ നാശം വരുത്തിയിരുന്നു. നിരവധി ജാതിമരങ്ങൾ കടപുഴകി വീണു. ഇതിനെ തുടർന്ന് പുതിയ ഗുണമേന്മയുള്ള ഒരുഇനം ജാതി സ്വന്തം കൃഷിയിടത്തിൽനിന്ന് കണ്ടെത്തി അദ്ദേഹം വികസിപ്പിച്ചെടുക്കുകയായിരുന്നു. കാർഷിക സർവകലാശാല അതിന് 'കെ.എ.യു പുല്ലൻ' എന്ന് നാമകരണം ചെയ്ത് അതിനെ സംസ്ഥാനത്ത് കർഷകർക്കായി നട്ടുവളർത്തുന്ന അഞ്ച് ജാതി ഇനങ്ങളിലൊന്നായി സ്വീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നിരവധി ദേശീയ അംഗീകാരങ്ങളും സംസ്ഥാന, പ്രാദേശിക അംഗീകാരങ്ങളുമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. സംസ്ഥാനത്ത് ശാസ്ത്രീയ പരിപാലനമുറകൾ അവലംബിച്ചുള്ള സുഗന്ധവിള കൃഷി, കെ.എ.യു പുല്ലൻ എന്ന പുതിയ ഇനം ജാതിച്ചെടി വികസിപ്പിക്കൽ, ജാതിക്കയും ജാതിപത്രിയും ഉണക്കുന്നതിനുള്ള സൗരോർജ ഡ്രൈയറിന്റെ നിർമിതി എന്നീ നേട്ടങ്ങളാണ് ജോസിനെ പ്രഥമ വൈ.ആർ. ശർമ അനുസ്മരണ ദേശീയ പുരസ്കാരവും നേടാൻ അർഹനാക്കിയത്. കേരള കാർഷിക സർവകലാശാലയാണ് ജോസിനെ അവാർഡിനായി നാമനിർദേശം നൽകിയത്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന വൈ.ആർ. ശർമ അനുസ്മരണ ദിനത്തിൽ ജോസ് അവാർഡ് ഏറ്റുവാങ്ങി. കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ----- TCMChdy - 3 പ്രഥമ വൈ.ആർ. ശർമ അനുസ്മരണ ദേശീയ പുരസ്കാരം നേടിയ പി.വി. ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.