തൃശൂർ: അയ്യൻകാളിയുടെ 81ാം ചരമദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളിയുടെ പേരിൽ ഒരു പവൻ സ്വർണനാണയം പുരസ്കാരമായി പട്ടികജാതി വികസന വകുപ്പ് നൽകണമെന്ന് എസ്.സി - എസ്.ടി പാർലമെന്‍റ് കമ്മിറ്റി, എസ്.സി -എസ്.ടി വികസന സമിതി അയ്യന്തോൾ എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലും സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുഖ്യ രക്ഷാധികാരി കെ.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എസ്.സി വികസന സമിതി ജില്ല പ്രസിഡന്‍റ് കെ.പി. അമൃത പ്രമേയം അവതരിപ്പിച്ചു. കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം. മോഹനൻ, ഭാനുമതി അനിയൻ, കൃഷ്ണൻകുട്ടി പഠിക്കാലൻ, ദാസൻ കാട്ടുങ്ങൽ, ആന്‍റോ മോഹൻ, കെ.ബി. ജയപ്രകാശ്, ശിവരാമൻ പുല്ലഴി, രതീഷ് ഭാസ്കർ ആലുക്കൽ, രവി വടൂക്കര, മധു മുളയം എന്നിവർ സംസാരിച്ചു. എസ്.സി/ എസ്.ടി സമാജിന്‍റെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണം അഡ്വ. പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സമാജ് സംസ്ഥാന ചെയർമാൻ പി.ജി. വേലായുധൻ അധ്യക്ഷത വഹിച്ചു. സി.കെ. ബാലചന്ദ്രൻ, തവരാജ് എന്നിവർ പങ്കെടുത്തു. tcr_chr9-ayyankali എസ്.സി/എസ്.ടി സമാജിന്‍റെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണത്തിൽ പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.