ആശ പ്രവർത്തകരെ സ്ഥിരപ്പെടുത്തണമെന്ന്​

തൃശൂർ: ആശ പ്രവർത്തകരെ സ്ഥിരപ്പെടുത്തുകയും ഓണറേറിയം വർധിപ്പിക്കുകയും ചെയ്യണമെന്ന് തൃശൂരിൽ ചേർന്ന ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ അനുവദിക്കുക, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, ഓണറേറിയം കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ അജിത രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശികല ശ്രീവത്സൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം. ഗീത, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ എം.കെ. ബാലകൃഷ്ണൻ, തൃശൂർ ഏരിയ പ്രസിഡന്‍റ്​ എം.ആർ. രാജൻ, സുജാത ഷാജി, ഷൈലജ അജയ് ഘോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത രാജൻ (പ്രസി), ശശികല ശ്രീവത്സൻ (സെക്ര), സാജിത അഷ്​റഫ് (ട്രഷ). tr aasha workers ആശ വർക്കേഴ്സ് യൂനിയൻ ജില്ല സമ്മേളനം തൃശൂരിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു Attachments area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.