ഫാഷിസത്തിനെതിരെ മതേതര ജനാധിപത്യ ശക്തികൾ ഒന്നിക്കണം -ടി.കെ. സുധീഷ്

തൃശൂർ: ഇന്ത്യയിൽ അധീശത്വം സ്ഥാപിച്ചുകഴിഞ്ഞ ഫാഷിസത്തിന്‍റെ പിടിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ചണിചേരണമെന്ന് എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ടി.കെ. സുധീഷ് പറഞ്ഞു. സി.പി.ഐ തൃശൂർ ജില്ല കൗൺസിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കൾച്ചറൽ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്​ കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഇ.എം. സതീശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.വി. പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സി.കെ. രത്നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രാജേഷ് തെക്കിനിയേടത്ത് രക്തസാക്ഷിപ്രമേയവും ഡോ. ജവഹർലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.പി. ഗോപാലകൃഷ്ണൻ, എൻ. മൂസക്കുട്ടി, പി. ഗോപിനാഥൻ, ശാലിനി പടിയത്ത് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. അഡ്വ. ആശ ഉണ്ണിത്താൻ നന്ദി പറഞ്ഞു. കൾച്ചറൽ ബ്രാഞ്ച് സെക്രട്ടറിയായി സി.വി. പൗലോസിനെയും അസി. സെക്രട്ടറിയായി അഡ്വ. ആശ ഉണ്ണിത്താനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.