സൗജന്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കൊടുങ്ങല്ലൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ (സി.സി.എം.വൈ) പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്കിങ്​ തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് ജൂലൈ ഒന്നിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം പരിശീലന കേന്ദ്രത്തിൽ എത്തണം. മേൽവിലാസം: പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രം, ചേരമാൻ ജുമാമസ്ജിദ് ബിൽഡിങ്, കൊടുങ്ങല്ലൂർ പി.ഒ, പിൻ: 680664. ഫോൺ: 9995267683, 04802804859.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.