തൃശൂർ: സൈനിക കരാർ റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരെ ഡി.വൈ.എഫ്.ഐ 'ഇന്ത്യയെ വിൽക്കരുതെ'ന്ന മുദ്രാവാക്യവുമായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തീപ്പന്തവുമായി നഗരം ചുറ്റിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിലായി പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എൻ.വി. വൈശാഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആർ.എൽ. ശ്രീലാൽ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.എസ്. സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. റോസൽരാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ല വൈസ് പ്രസിഡന്‍റുമാരായ കാർത്തിക, സി.എസ്. സംഗീത്, എൻ.ജെ. ഗിരിലാൽ, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി. tcr_chr12- അഗ്നിപഥിനെതിരെ ഡി.വൈ.എഫ്.ഐ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.