ഗുരുവായൂർ: കിഴക്കെനടയിലെ ദേവസ്വം ക്ലോക്ക് റൂമിൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പ് പൊലീസ് കണ്ടെടുത്തു. ഈ മാസം പത്തിന് ദർശനത്തിനെത്തിയ കൊല്ലം ആശ്രാമം സ്വദേശി വിജി ലേഖ സൂക്ഷിക്കാനേൽപ്പിച്ച ലാപ്ടോപ്പ് അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടിരുന്നത്. ക്ലോക്ക് റൂമിൽനിന്ന് ബാഗ് കൈക്കലാക്കിയ കോട്ടയം സ്വദേശി അനിൽകുമാറിനെ (ഷാജി) പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. താൻ എടുത്ത ബാഗ് കോട്ടയം വൈക്കം സ്വദേശി ശിവകുമാറിന് കൈമാറിയെന്നാണ് അനിൽകുമാർ പൊലീസിനോട് പറഞ്ഞത്. ശിവകുമാർ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാട്ടിക ബീച്ചിലെ അനിൽകുമാർ എന്നയാൾക്ക് ശിവകുമാർ ലാപ്ടോപ്പ് വിറ്റതായി കണ്ടെത്തിയത്. ലാപ്ടോപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവകുമാറിനെ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.