അർബുദ ചികിത്സക്ക്​ ഫാ. ഡേവിസ്​ ചിറമേലുമായി കൈകോർത്ത്​ ആസ്റ്റർ

തൃശൂർ: അർബുദത്തിനെതിരെ അവബോധം സൃഷ്ടിക്കാനും മിതമായ നിരക്കിൽ ആഗോള നിലവാരത്തിലെ ചികിത്സ ലഭ്യമാക്കാനും ആസ്റ്റർ മെഡ്​സിറ്റി, കിഡ്​നി ഫെഡറേഷൻ ഓഫ്​ ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ്​ ചിറമേലുമായി സഹകരിക്കുന്നു. 'ആസ്റ്റർ കെയർ ടുഗെതർ' പദ്ധതി സംസ്ഥാനമാ​കെ വ്യാപിപ്പിക്കുമെന്ന്​ കേരള ആൻഡ്​​ ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസിനും ഫാ. ഡേവിസ്​ ചിറമേലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചി ആസ്റ്റർ മെഡ്​സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്​, കോട്ടക്കൽ, കണ്ണൂർ എന്നിവിടങ്ങളിൽ പദ്ധതിപ്രകാരം ചികിത്സക്ക്​ സൗകര്യമൊരുക്കും. മറ്റു ജില്ലകളിൽ ​പ്രാദേശിക ആശുപത്രികളുമായോ മറ്റുസ്ഥാപനങ്ങളുമായോ സഹകരിച്ച്​ കീമോതെറപ്പി യൂനിറ്റ്​ സ്ഥാപിച്ച്​ വിദഗ്​ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലാണ്​ ഈ സംവിധാനം ഒരുക്കുന്നത്​. ചികിത്സയുടെ ഭാരിച്ച ചെലവ്​ പല നിർധന കുടുംബങ്ങളിലെയും രോഗബാധിതരുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്ന ചിന്തയിൽനിന്നാണ്​ പുതിയ പദ്ധതി ഉരുത്തിരിഞ്ഞതെന്ന്​ ഫർഹാൻ യാസിൻ പറഞ്ഞു. കൃത്യസമയത്ത്​ രോഗനിർണയവും മികച്ച ചികിത്സയുമാണ്​ വേണ്ടത്​. ഇതിന്​ ചികിത്സ ചെലവ്​ തടസ്സമാകരുതെന്നാണ്​ ആസ്റ്ററിന്‍റെ കാഴ്ചപ്പാടെന്ന്​ ഓങ്കോ സർജറി സീനിയർ കൺസൾട്ടന്‍റ്​ ഡോ. ജെം കളത്തിൽ പറഞ്ഞു. സാമ്പത്തിക പിന്നാക്കം നിൽക്കുന്ന രോഗബാധിതർ രേഖകൾ സഹിതം സമീപിച്ചാൽ ഇളവും സഹായവും ലഭ്യമാക്കും. മജ്ജ മാറ്റിവെക്കേണ്ടി വരുന്നവർക്ക്​ ​പ്രത്യേക നിരക്കിൽ സേവനം നൽകും. ആവശ്യക്കാർക്ക് 8111998098, 8113078000, 9656000601 നമ്പറുകളിൽ വിളിക്കാം. വാർത്തസമ്മേളനത്തിൽ എഡിസ്വ വിനോ, വി. വിനീത എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.