സമൂഹത്തിന്​ പ്രകൃതിയെക്കുറിച്ചുള്ള ഉത്​കണ്ഠ നഷ്ടപ്പെടുന്നു -സുദീപ്​ സെൻ

തൃശൂർ: വൻനഗരങ്ങൾ വളരുന്നതോടൊപ്പം മനുഷ്യന് വാസയോഗ്യമല്ലാത്ത വിധം ലോകമാകെ മലിനമാവുകയാണെന്നും അത്​ പ്രതിരോധിക്കുന്നത് കേരളം പോലുള്ള ചെറിയ പ്രദേശങ്ങളായിരിക്കുമെന്നും ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരൻ സുദീപ് സെൻ പറഞ്ഞു. 'അയനം' സാംസ്കാരിക വേദിയുടെ 'കവിതയും വർത്തമാനവും' പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെക്കുറിച്ച് ഒരുവിഭാഗം എഴുത്തുകാർ മാത്രം ചിന്തിച്ചാൽ പോര, അത് പൊതുസമൂഹത്തിന്‍റെ ഉത്കണ്ഠയാകണമെന്നും അദ്ദേഹം പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. ഇ. സന്തോഷ്​ കുമാർ, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. അനു പാപ്പച്ചൻ, ഡോ. ശ്യാം സുധാകർ, പി.ബി. ഋഷികേശൻ, നിഷ മേനോൻ ചെമ്പകശ്ശേരി, രാജശ്രീ അച്യുതൻ, ടി.പി. ബെന്നി, ജോയ് ജോസഫ്, പി.എം. സുനിത, എം.ആർ. മൗനീഷ് എന്നിവർ സംസാരിച്ചു. -------------- ചിത്രം: അയനം സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയിൽ കവി സുദീപ് സെൻ സംസാരിക്കുന്നു 15/6/2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.