തൃശൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് അഞ്ചാം തവണയും ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല കമ്മിറ്റിക്ക്. സംസ്ഥാന സർക്കാറും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ചേർന്ന് നൽകുന്ന 2021 - 22ലെ അവാർഡിനാണ് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല കമ്മിറ്റി അർഹമായത്. കഴിഞ്ഞ രണ്ട് വർഷം 10,000 പേരുടെ രക്തദാനവും 32 രക്തദാന ക്യാമ്പും 205 പേരുടെ പ്ലാസ്മ ദാനവും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. സെന്തിൽകുമാർ, കെ.എസ്. റോസൽ രാജ്, വി.പി. ശരത് പ്രസാദ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. രക്തദാനത്തിലെ മികച്ച മാതൃകക്ക് തൃശൂർ ഗവ. മെഡിക്കൽ കോളജ് നൽകിയ ആദരവ് ജില്ല സെക്രട്ടറി അഡ്വ. എൻ.വി. വൈശാഖൻ, ജില്ല പ്രസിഡന്‍റ് ആർ.എൽ. ശ്രീലാൽ, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ല വൈസ് പ്രസിഡന്‍റ് എൻ.ജി. ഗിരിലാൽ എന്നിവർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിന്‍റെ പക്കൽനിന്നും ഏറ്റുവാങ്ങി. tcr_chr6- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാർഡ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.