കോൺഗ്രസ് കരിദിനം ആചരിച്ചു

തൃശൂർ: കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ കോൺഗ്രസ് ജില്ലയിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് കരിദിനം ആചരിച്ചു. ചാലക്കുടി പനമ്പിള്ളി സ്മാരകമന്ദിരം, ആമ്പല്ലൂർ കോൺഗ്രസ് ഓഫിസ് എന്നിവക്ക്​ നേരെയും ഒല്ലൂർ, ചാവക്കാട്, എളവള്ളി, വടൂക്കര തുടങ്ങി നിരവധി സ്ഥലങ്ങളിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ അക്രമങ്ങൾ നടന്നതായി ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ പറഞ്ഞു. സംസ്ഥാന വ്യാപകമായി കെ.പി.സി.സി ആഹ്വാനം ചെയ്ത കരിദിനത്തിന്‍റെ ഭാഗമായി ജില്ലയിൽ 110 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും പ്രതീകാത്മകമായി മുഖ്യമന്ത്രിയെ പരസ്യ വിചാരണ ചെയ്യുകയും ചെയ്തതായി ജോസ് വള്ളൂർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.