പനമ്പിള്ളി സ്മാരക മന്ദിരത്തിന് നേരെ കല്ലേറ്​

ചാലക്കുടി: കോൺഗ്രസ്​ ഓഫിസ് പ്രവർത്തിക്കുന്ന ചാലക്കുടിയിലെ പനമ്പിള്ളി ഗോവിന്ദ മേനോൻ സ്മാരക മന്ദിരത്തിന് നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായെത്തി ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നേരത്തെ ടൗണിൽ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസിന്റെ ബോർഡുകൾ തകർത്തതായും പരാതിയുണ്ട്​. അതിനുശേഷമാണ് ഓഫിസ് കല്ലെറിഞ്ഞ് തകർത്തതായി ആരോപണം ഉയർന്നിട്ടുള്ളത്. മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.