നാട്ടിക പഞ്ചായത്ത്​ പ്രസിഡന്‍റിനെ യു.ഡി.എഫ് അംഗങ്ങൾ ​െഘരാവോ ചെയ്തു

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശനെ യു.ഡി.എഫ് അംഗങ്ങൾ ​െഘരാവോ ചെയ്തു. യു.ഡി.എഫ് അംഗങ്ങൾ നൽകുന്ന അപേക്ഷകളും ജനകീയ ആവശ്യങ്ങളും ഗ്രാമപഞ്ചായത്ത് യോഗത്തിൽ ചർച്ചചെയ്യാനോ അജണ്ടയിൽ ഉൾപ്പെടുത്തുവാനോ തയാറാകാത്ത പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ​െഘരാവോ ചെയ്തതെന്ന് അംഗങ്ങൾ പറഞ്ഞു. അംഗങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച അടിയന്തര യോഗം ചേരാൻ പ്രസിഡന്റ് തയാറായതോടെ സമരം അവസാനിപ്പിച്ചു. ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, റസീന ഖാലീദ്, കെ.ആർ. ദാസൻ, സി.എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.