ഹജ്ജ്: ഇന്ന് മൂന്ന് വിമാനം സർവിസ് നടത്തും

നെ​ടു​മ്പാ​ശ്ശേ​രി: ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഞാ​യ​റാ​ഴ്ച മൂ​ന്ന് വി​മാ​നം സ​ർ​വി​സ് ന​ട​ത്തും. രാ​വി​ലെ 6.05ന്​ ​എ​സ്.​വി 5719, ഒ​മ്പ​തു​മ​ണി​ക്ക് എ​സ്.​വി 5749, രാ​ത്രി 8.55ന് ​എ​സ്.​വി 5753 എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. രാ​വി​ല​ത്തെ ര​ണ്ട് വി​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രും രാ​ത്രി​യി​ലെ വി​മാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​മാ​ണ് യാ​ത്ര​യാ​വു​ക. ഈ ​വി​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രും 13ന് ​ഉ​ച്ച​ക്ക് 12.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ലേ​ക്കു​ള്ള ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും ക്യാ​മ്പി​ലെ​ത്തി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘ​ത്തി​നു​ള്ള യാ​ത്ര​യ​യ​പ്പ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​ഹ​ജ്ജ് ക്യാ​മ്പി​ൽ ന​ട​ക്കും. ത​മി​ഴ്നാ​ട് ഹ​ജ്ജ്കാ​ര്യ മ​ന്ത്രി സ​ഞ്ചി കെ. ​മ​സ്താ​ൻ സം​ബ​ന്ധി​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ 10 വി​മാ​ന​ത്തി​ലാ​യി 3769 തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ലെ​ത്തി. ജൂ​ൺ 16 വ​രെ​യാ​ണ് നി​ല​വി​ലെ യാ​ത്ര ഷെ​ഡ്യൂ​ൾ. ശ​നി​യാ​ഴ്ച സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​വും എം.​എ​ൽ.​എ​യു​മാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ ക്യാ​മ്പി​ലെ​ത്തി ഹാ​ജി​മാ​ർ​ക്ക് ആ​ശം​സ നേ​ർ​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.