തൃശൂർ: പരിപാടികളില്‍നിന്ന് പരിപാടികളിലേക്കുള്ള ഓട്ടത്തിനിടെ ഉച്ചഭക്ഷണം തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്കൂളിലാക്കി റവന്യൂ മന്ത്രി കെ. രാജന്‍. കുട്ടികള്‍ക്കൊപ്പം വരിനിന്ന് ചോറും സാമ്പാറും അവിയലും സാലഡും പപ്പടവും വാങ്ങി അവരിലൊരാളായിരുന്ന് മന്ത്രി ഭക്ഷണം കഴിച്ചു. അടുത്തിരുന്ന കുട്ടികളോട് കുശലം പറഞ്ഞും അവരുടെ പേരും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞും മന്ത്രി ഏറെസമയം ചെലവഴിച്ചു. ഭക്ഷണശേഷം കുട്ടികളോട് ഉച്ചഭക്ഷണത്തെക്കുറിച്ച അഭിപ്രായവും മന്ത്രി ചോദിച്ചറിഞ്ഞു. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള സൗകര്യങ്ങളും ഉച്ചഭക്ഷണ ഗുണനിലവാരവും പരിശോധിക്കാൻ ജനപ്രതിനിധികൾ സ്കൂളുകൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് മോഡൽ ഗേൾസിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ വ്യത്യാസം ചോറ്റുപാത്രങ്ങളിൽ പ്രതിഫലിച്ചിരുന്നിടത്തുനിന്ന് എല്ലാവർക്കും സ്കൂളിൽനിന്ന് ഒരേപോലെയിരുന്ന് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. എ.ഡി.എം റെജി പി. ജോസഫും വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനനും ഭക്ഷണം കഴിക്കാനുണ്ടായിരുന്നു. ഇടയിൽ എത്തിയ മേയർ എം.കെ. വർഗീസും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും വർഗീസ് കണ്ടംകുളത്തിയും മന്ത്രിയോടും കുട്ടികളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മേയറും സ്കൂൾ അധികൃതർക്കൊപ്പം ആതിഥേയനായി. ക്ലാസ് മുറികൾ സന്ദർശിച്ചും അവരുടെ പാട്ടുകൾ ആസ്വദിച്ചും കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധികചുമതല വഹിക്കുന്ന പി.എം. ബാലകൃഷ്ണൻ, ജില്ല നൂൺ ഫീഡിങ് സൂപ്പർവൈസർ ഡി. ബിനു വർഗീസ്, പ്രധാനാധ്യാപിക കെ.പി. ബിന്ദു, ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവരും മന്ത്രിക്കൊപ്പം സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു. .........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.