തൃശൂർ: മഹിള കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഘടിപ്പിച്ചു. പ്രതീകാത്മകമായി ആഭരണങ്ങൾ അണിഞ്ഞ് ബിരിയാണി ചെമ്പും ചുമന്ന് പാട്ട കൊട്ടിയായിരുന്നു പ്രകടനം. തെക്കേ ഗോപുരനടയിൽനിന്ന് പ്രകടനം ആരംഭിച്ചു. കോർപറേഷന്റെ മുന്നിൽ ധർണ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളക്കരയുടെ ശാപമാണെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി.ബി. ഗീത, സുബൈദ മുഹമ്മദ്, ടി. നിർമല, ലീല രാമകൃഷ്ണൻ, സ്വപ്ന രാമചന്ദ്രൻ, ജോയ്സി ജോസ്, സഫീന അസീസ്, പാറുക്കുട്ടി, നസീമ തുടങ്ങിയവർ സംസാരിച്ചു. പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.