പതിവ് തെറ്റാതെ മോഹൻലാലിന്‍റെ ആശംസയെത്തി തൃശൂർ: കഥകളിയരങ്ങിലെ വിസ്മയം കലാമണ്ഡലം ഗോപിയുടെ 85ാം പിറന്നാൾ ആഘോഷിച്ചു. സമൂഹത്തിലെ പ്രമുഖർ ആശാന് ആശംസകളുമായി എത്തി. നിറഞ്ഞ ചിരിയോടെ ഗോപിയാശാൻ ആഘോഷങ്ങൾക്ക് ദീപം തെളിയിച്ചു. പേരക്കുട്ടികളായ ആര്യ ജയരാജ് നൃത്തവും മാളവിക രഘുരാജൻ സുഭദ്രാഹരണം കഥകളിയും അവതരിപ്പിച്ചു. കോട്ടക്കൽ രാജ് മോഹൻ, കോട്ടക്കൽ സി.എം. മോഹൻ എന്നിവർ ഉഷാ ചിത്രലേഖ കഥകളിയും മണലൂർ ഗോപിനാഥ് ഓട്ടന്തുള്ളലും ഗോപിയാശാന് പിറന്നാൾ സമ്മാനമായി അവതരിപ്പിച്ചു. പതിവ് തെറ്റാതെ നടൻ മോഹൻലാലിന്‍റെ പിറന്നാൾ ആശംസകൾ രാവിലെത്തന്നെയെത്തി. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, എം.എൽ.എമാരായ എ.സി. മൊയ്‌തീൻ, സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർ ഫോണിലും നേരിട്ടുമായി ആശംസകളർപ്പിച്ചു. പേരാമംഗലം ശ്രീദുർഗ ഹാളിലൊരുക്കിയ പിറന്നാൾ ആഘോഷ പരിപാടികളിലും നിരവധിയാളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.