കലക്ടറേറ്റിനു മുന്നിൽ അക്ഷരമാല പഠനസമരം

തൃശൂർ: സേവ് എജുക്കേഷൻ കമ്മിറ്റി നടത്തി വിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. 'അക്ഷരമാല അച്ചടിച്ചാൽ മാത്രം പോരാ, പഠിപ്പിക്കുകയാണ് വേണ്ടത്​' എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. ഭാഷാസ്നേഹികളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും ചേർന്ന്​ ബ്ലാക്ക്‌ ബോർഡിൽ അക്ഷരം എഴുതിയാണ്​ സമരം തുടങ്ങിയത്​. സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല അപ്രത്യക്ഷമായിട്ട് രണ്ടു​ പതിറ്റാണ്ടോളമായി. ഡി.പി.ഇ.പി പാഠ്യപദ്ധതി വന്നതോടെയാണ്​ അക്ഷരപഠനം അവസാനിച്ചത്. ഇതിനെതിരെയാണ്​ അക്ഷരമാല പഠന സമരം നടത്തിയത്. പ്രഫ. കുസുമം ജോസഫ് ഉദ്​ഘാടനം ചെയ്തു. നന്ദഗോപൻ കൊട്ടുവള്ളിക്കാടിന്‍റെ നേതൃത്വത്തിൽ 'കാണ്മാനില്ല അക്ഷരമാല' തെരുവ് നാടകം അരങ്ങേറി. സേവ് എജുക്കേഷൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജി. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രഫ. കൃഷ്ണകുമാരി, അഡ്വ. സുജ ആന്‍റണി, ഡോ. എം. പ്രദീപൻ, രവീന്ദ്രൻ ചിയ്യാരത്ത്, എം. കുമാർ, സി.ആർ. ഉണ്ണികൃഷ്ണൻ, ജില്ല കൺവീനർ അബ്ദുൽ നവാസ്, പി.കെ. ധർമജൻ എന്നിവർ സംസാരിച്ചു. photo5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.