തൃശൂർ: 'അധികാരം ജനങ്ങളിലേക്ക്' മുദ്രാവാക്യം അന്വർഥമാക്കി ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ജില്ല പഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതിയും 2022 -23 വാര്‍ഷിക പദ്ധതി രൂപവത്കരിക്കാനുള്ള വികസന സെമിനാറും പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എസ്.എസ് ജയ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രന്‍, എ.വി വല്ലഭന്‍, പി.എം. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എന്‍.കെ. കുട്ടപ്പന്‍, മൃഗസം രക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. രഞ്ജി ജോണ്‍ എന്നിവരെ എം.എല്‍.എ പൊന്നാട ചാ ര്‍ത്തി ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. ചന്ദ്ര ബാബു, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടില്‍ സ്വാഗതവും സെക്രട്ടറി കെ.ജി. തിലകന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.