കോഴിക്കോട്: സൗജന്യങ്ങൾ നിർത്തലാക്കി പൊതുവിതരണ രംഗത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്ര സർക്കാറെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ. മണ്ണെണ്ണ വിഹിതത്തിൽ കുറവു വരുത്തിയതിന് പിറകെ ഗോതമ്പ് വിഹിതവും വെട്ടിക്കുറച്ചതോടെ കേരളത്തിൽ മുൻഗണനേതര വിഭാഗത്തിന് നൽകുന്ന ഗോതമ്പ് വിതരണം നിലയ്ക്കും. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കാനും വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്നും മന്ത്രി വ്യക്തമാക്കി. കേരള സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.സി.എസ്.ഒ.എഫ്) പത്താം സംസ്ഥാന സമ്മേളനം എസ്. കെ. പൊറ്റേക്കാട്ട് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.ആർ. ബിനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജീവ് കുമാർ സ്വാഗതം പറഞ്ഞു. സെമിനാർ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജോയന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ടി.ആർ. ബിനിൽ കുമാർ (പ്രസി.), കെ.എസ്. സതീഷ് കുമാർ, ജി. ഗിരീഷ് ചന്ദ്രൻ, പി.ആർ. റോഷൻ (വൈസ് പ്രസി.), ആർ. രാജീവ് കുമാർ (ജന. സെക്ര.), ജി. ബീന ഭദ്രൻ, കെ. വിനോദ്, ആർ.വി. സതീഷ് കുമാർ (സെക്ര.), എസ്. സജികുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.