പെരിഞ്ഞനത്ത് അനുമതിയില്ലാതെ തുറന്ന ഹോട്ടൽ അടപ്പിച്ചു

കയ്പമംഗലം: പെരിഞ്ഞനത്ത് അനുമതിയില്ലാതെ തുറന്ന ഹോട്ടൽ ആരോഗ്യവിഭാഗം വീണ്ടും അടപ്പിച്ചു. ചക്കരപ്പാടത്ത് പ്രവർത്തിക്കുന്ന താജ് ഡിലൈറ്റ് എന്ന കാറ്ററിങ്​ സ്ഥാപനമാണ് പൊലീസ്​ സഹായത്തോടെ ആരോഗ്യപ്രവർത്തകർ അടപ്പിച്ചത്. രണ്ടാഴ്ച മുമ്പ്​ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം ഒരുവിധ അനുമതിയോ രേഖകളോ ഇല്ലാതെയും വൃത്തിഹീന സാഹചര്യത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടപ്പിച്ചിരുന്നു. ഇതേ അവസ്ഥയിൽതന്നെ സ്ഥാപനം വീണ്ടും തുറന്നതോടെയാണ് ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചത്. നടത്തിപ്പുകാർക്ക് കർശന താക്കീതും നൽകി. ദേശീയപാതയോരത്ത്​ പെരിഞ്ഞനം സെന്‍ററിന് തെക്കും കൊടുങ്ങല്ലൂരിലും പ്രവർത്തിക്കുന്ന കല്ലുമ്മക്കായ എന്ന ഹോട്ടലിലേക്ക് ഭക്ഷണം തയാറാക്കുന്ന സ്ഥാപനം ആണിത്. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.ജെ. ജീന, ഹെൽത്ത് ഇൻസ്‌പെക്ടർ യു.ഒ. ജോബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൽ. അഖില, പഞ്ചായത്ത് ജീവനക്കാരായ കെ.എസ്. ബിബിൻ, ഫെബിൻ ജോസഫ്, സ്റ്റീഫൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.