ആശങ്ക പ്രകടിപ്പിച്ച് നെൽപിണി റെസിഡന്റ്സ് അസോസിയേഷൻ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന 1500ലേറെ വർഷങ്ങൾ പഴക്കമുള്ള നെൽപിണി ക്ഷേത്രത്തെ മുസിരിസ്​ പൈതൃക പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടാകാത്തതിൽ നെൽപിണി റെസിഡന്റ്സ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. യോഗത്തിൽ നാളിയാട് മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.ജി. തിലകൻ, ബാബു നമ്പീശൻ, ഹരികുമാർ, ജെ.പി.എസ്. സോജേഷ്, എ.കെ. അജയഘോഷ്, എ.ടി. വിപിൻദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉണ്ണി പഴുപ്പറമ്പിൽ സ്വാഗതവും ബിനു സുനിൽകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.