സി.പി.ഐ ചേർപ്പ് ലോക്കൽ സമ്മേളനം

ചേർപ്പ്: ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകൻ എം.എൽ. ജോസഫ് പതാകയുയർത്തി. ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ദിനേഷ് തെക്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ജി. അനിൽനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ, മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, അസി. സെക്രട്ടറി കെ.കെ. ജോബി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.ബി. ഷാജി, കെ.കെ. രാജേന്ദ്രബാബു, ഉണ്ണികൃഷ്​ണ വാരിയർ എന്നിവർ സംസാരിച്ചു. സന്തോഷ് തെക്കൂട്ട്, സുനിത ജിനു എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 15 അംഗ ലോക്കൽ കമ്മിറ്റിയിൽനിന്ന് എൻ.ജി. അനിൽനാഥിനെ സെക്രട്ടറിയായും പി.എ. സനന്ദിനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.