റോഡ് നിർമാണം, ജലവിതരണ പദ്ധതികൾ കാലാവസ്ഥ അനുകൂലമാകുമ്പോഴെന്ന് ചാലക്കുടി: ചാലക്കുടിയിലെ റോഡ് നവീകരണത്തിന്‍റെയും ജലവിതരണ പദ്ധതികളുടെയും തുടർനിർമാണ പ്രവർത്തനങ്ങൾ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് പുരോഗമിക്കും. ചാലക്കുടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് നിരത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും കീഴിൽ നിർമാണത്തിലിരിക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഈ അറിയിപ്പ്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് കരാറുകാരും ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഹരീഷ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ വിജു മോഹൻ, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഒ.എച്ച്. റംലത്ത്, രേഖ പി. നായർ, അസിസ്റ്റന്‍റ് എൻജിനീയർമാരായ സിന്ധു ദേവസ്സി, എം.ബി. സ്മിത, ഷോജി ആന്റണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.