കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ ഇന്ന്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ ശനിയാഴ്ച വിവിധ പരിപാടികൾ അരങ്ങേറും. രാവിലെ 8.30 മുതല്‍ ശീവേലി, തുടര്‍ന്ന് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ഉച്ചക്ക്​ രണ്ടു മുതല്‍ 2.30 വരെ ശരണ്യ ശൈലജയും സംഘവും അവതരിപ്പിക്കുന്ന കോലാട്ടം, 2.30 മുതല്‍ 3.30 വരെ ബിജുല ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 3.30 മുതല്‍ 4.30 വരെ ശ്രുതി തമ്പുരാട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം, 4.30 മുതല്‍ 7.30 വരെ കര്‍ണാടകസംഗീതം. രാത്രി 7.30 മുതല്‍ 9.30 വരെ ഡോ. പുരുദധീച്, ഡോ. പിയുഷ് രാജ്, റിഥി മിശ്ര, സുനില്‍ശുങ്കര, ഹര്‍ഷിത ശര്‍മ ദധീച്, ശരണ്യ സഹസ്ര എന്നിവര്‍ അവതരിപ്പിക്കുന്ന വന്ദേഹം രാമാനുജം കഥക് അരങ്ങേറും. രാത്രി 9.30 മുതല്‍ 10.30 വരെ ഡാന്‍സ് ഡ്രാമാ പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, രാത്രി 9.30 മുതല്‍ വിളക്ക്, കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 12 മുതല്‍ നളചരിതം മൂന്നാം ദിവസം കഥകളി, ഉത്തരാസ്വയംവരം കഥകളി, വൈകീട്ട് 5.30ന്​ കുലീപിനി തീര്‍ഥമണ്ഡപത്തില്‍ നാരായണന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30ന്​ രാജീവ് വെങ്കിടങ്​ അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്​ അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്‍, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.