പാചക വാതക വിലവർധനയിൽ പ്രതിഷേധം

പാചകവാതക വിലവർധനയിൽ പ്രതിഷേധം ചാലക്കുടി: കേന്ദ്ര സർക്കാർ പാചകവാതക വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ കർഷകത്തൊഴിലാളി യൂനിയൻ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മിറ്റി അംഗം ലളിത ഗോപി അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി സി.കെ. ശശി, എം.കെ. ചന്ദ്രൻ, ബാബു പുളിക്കൻ, സന്തോഷ്, പി.എം. ദാസൻ എന്നിവർ സംസാരിച്ചു. TCMChdy - 2 KSKTU Ch dy Dharna: കെ.എസ്.കെ.ടി.യുവിന്‍റെ നേതൃത്വത്തിൽ നടന്ന ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫിസ് ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.