തൃശൂർ: ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ അഖിലേന്ത്യ വ്യാപകമായി . ഒഴിവുള്ള മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തുക, എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ഇടപാടുകാർക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കുക, അധിക ജോലിക്ക് ഉഭയ കക്ഷി കരാർ പ്രകാരമുള്ള ഓവർടൈം അലവൻസ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. പ്രകടനം ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി ജെറിൻ കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് കെ.ആർ. സുമ ഹർഷൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. വിപിൻ ബാബു, കെ.ജി. സുകുമാർ, ബിജി ദിലീപ്, എ.എ. ഷാജു എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി ബി. സ്വർണകുമാർ സ്വാഗതവും ടി. വൃന്ദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.