സഞ്ജു മനോജ്, മുഹമ്മദ്
ആഷിഫ്
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡി.വൈ.എഫ്.ഐ അംഗവും സുഹൃത്തും പിടിയിൽ. പത്തനംതിട്ട സ്വദേശികളായ സഞ്ജു മനോജ്( 24 ), മുഹമ്മദ് ആഷിഫ്(19) എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ പത്തനംതിട്ട സൗത്ത് മേഖല കമ്മിറ്റി അംഗമാണ് സഞ്ജു.
ഞായറാഴ്ച നടന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കാനിരിക്കെയാണ് രണ്ടുകിലോ കഞ്ചാവുമായി സഞ്ജു പിടിയിലായത്. എന്നാൽ, ഇയാൾക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു.
റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പിയിൽനിന്ന് ഒരുസംഘം യുവാക്കൾ ഡി.വൈ.എഫ്.ഐയിൽ ചേർന്നിരുന്നു. ഇവരിൽ ഒരാളാണ് സഞ്ജു. തുടർന്ന് ഇയാളെ മേഖല കമ്മിറ്റി അംഗമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.