Posted On
date_range Updated On
date_range 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അടൂർ: പഴകുളത്ത് നിന്ന് 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അടൂർ പഴകുളം പൊന്മാന കിഴക്കേതില്‍ ലൈജുവിനെയാണ് (32) എക്സൈസ് സംഘം പിടികൂടിയത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് അടൂർ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്നും എക്സൈസ് പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ലൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.