എം.​സി റോ​ഡി​ലെ അ​പ​ക​ട പ​ര​മ്പ​ര​ക്ക് പ​രി​ഹാ​രം കാ​ണ​ണം

പ​ത്ത​നം​തി​ട്ട: ഏ​നാ​ത്ത് മു​ത​ൽ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്രം വ​രെ​യു​ള്ള എം.​സി. റോ​ഡി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി തു​ട​രു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ലും നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യു​ന്ന ദാ​രു​ണ സാ​ഹ​ച​ര്യ​ത്തി​ലും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ​ബ്‌​മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച്​ സി.​വി. ശാ​ന്ത​കു​മാ​ർ എം.​എ​ൽ.​എ. അ​മി​ത​വേ​ഗം, റോ​ഡു​ക​ളു​ടെ നി​ല​വാ​ര​മി​ല്ലാ​യ്മ, സി​ഗ്ന​ൽ അ​പ​ര്യാ​പ്ത​ത, ല​ഹ​രി ഉ​പ​യോ​ഗം, ഉ​പ​റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ക​യ​റ്റം, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ് എ​ന്നി​വ​യൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന്​ എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​യാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഏ​ഴു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച​ത​​ട​ക്കം നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ്​​അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത്.

വ​രാ​നി​രി​ക്കു​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണ്. കേ​ര​ള​ത്തി​ലെ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ഒ​രു സ​മ​ഗ്ര പ​ഠ​ന​വും ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മ​ന്ത്രി സി.​പി ജോ​ൺ മ​റു​പ​ടി ന​ൽ​കി. ഏ​നാ​ത്ത്, കു​ള​ന​ട, പ​ന്ത​ളം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​ഠി​ച്ച് പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്, നാ​റ്റ്​​പാ​ക്ക്​ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യി ‘റോ​ഡ് സു​ര​ക്ഷാ ദൗ​ത്യം’​ഉ​ട​ൻ നി​ല​വി​ൽ വ​രും. മ​ദ്യ​പി​ച്ചും മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചും വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​ന്ന കാ​ര്യം നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Surge in MC Road Accidents: Demand for Immediate Action and Solutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.