പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അപകടനിലക്കും മുകളിലാണ്.
മഴ തുടർന്നാൽ രണ്ടുദിവസത്തിനകം കുട്ടനാട് വീണ്ടും വലിയ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരും. ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമാണ്. മൂഴിയാർ ഡാമിൽ ജലനിരപ്പുയർന്നതിനാൽ തുറന്നുവിടാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിയാർ ഡാമിെൻറ നാല് ഷട്ടർ ഇതിനകം തുറന്നിട്ടുണ്ട്. പമ്പയാറ്റിലും കക്കാട്ടാറ്റിലും ജലനിരപ്പുയർന്നതോടെ പെരുനാട് മുക്കം കോസ്വേ വെള്ളത്തിലായി. അറയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി മുക്കം കോസ്വേകളും മുങ്ങി. കുറുമ്പൻമൂഴി കോസ്വേ മുങ്ങിയതോടെ നാറാണംമൂഴി പഞ്ചായത്തിലെ വനാന്തര ഗ്രാമവും ഒറ്റപ്പെട്ട നിലയിലാണ്.
റാന്നി കുരുമ്പന്‍മൂഴി കോസ്വേയില് വെള്ളം പൊങ്ങിയതിനാല്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി നിവാസികളെ കാണാന്‍ ആേൻറാ ആൻറണി എം.പിയും അഡ്വ.പ്രമോദ് നാരായണൻ എം.എല്‍.എയും എത്തി. എന്‍.ഡി.ആര്.എഫിെൻറ സഹായത്തോടെ ബോട്ടില്‍ നദി കടന്ന് എത്തിയാണ് ജനങ്ങളെ കണ്ടത്. അടിയന്തര സാഹചര്യമുണ്ടായാല്‍ എന്‍.ഡി.ആര്.എഫിെൻറ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഇരുവരും പറഞ്ഞു.
പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വെള്ളംകയറാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കുകയോ അധികൃതരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണമെന്നും മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മഴ തുടരുന്നതിനാല്‍ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ടീം കമാന്‍ഡര്‍ സബ് ഇന്‍സ്പക്ടര്‍ കെ.കെ. അശോകെൻറ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് എത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.