മുഖ്യമന്ത്രിയുടെ ശ്രദ്ധക്ക്​ ; സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കൊക്കാത്തോട്ടിൽ അട്ടിമറിക്കുന്നു

പ​ത്ത​നം​തി​ട്ട: വ​ന​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി കൊ​ക്കാ​ത്തോ​ട്ടി​ൽ അ​ട്ടി​മ​റി​ക്കു​ന്ന​താ​യി പ​രാ​തി. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ 2, 3, 4 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കൊ​ക്കാ​ത്തോ​ട്, അ​പ്പൂ​പ്പ​ൻ​തോ​ട്, നീ​ര​മാ​ക്കു​ളം, നെ​ല്ലി​ക്ക​പ്പാ​റ, കാ​ട്ടാ​ത്തി, വ​യ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 185ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യ​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പ​ട്ട​യ​ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ന്ന​താ​ണ് പ​ദ്ധ​തി.

വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക്‌ ഒ​രു യൂ​നി​റ്റി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം. റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​ന​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​വാ​സ മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ത​ങ്ങ​ൾ​ക്കു​കൂ​ടി ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കൊ​ക്ക​ത്തോ​ട് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യ​വ​രെ​പ്പോ​ലും പ​ണം ന​ൽ​കി ഒ​ഴി​പ്പി​ക്കാ​നാ​കു​ന്നി​ല്ല. സ്ഥ​ലം എം.​എ​ൽ.​എ കെ.​യു. ജ​നീ​ഷ്​ കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഒ​ഴി​പ്പി​ക്ക​ലി​ന് എ​തി​രു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​കേ​ര​ള സ​ദ​സ്സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.‌

നാ​ലാം ത​ല​മു​റ​ക്ക്​ ജീ​വി​ക്കാ​നാ​കു​ന്നി​ല്ല

കൊ​ക്കാ​ത്തോ​ട്ടി​ൽ ഇ​ന്നു​ള്ള​ത് 1948 മു​ത​ൽ കു​ടി​യേ​റി​യ​വ​രാ​ണ്. വ​ന​മേ​ഖ​ല​യി​ൽ ഭൂ​മി ല​ഭ്യ​മാ​യ​തോ​ടെ അ​വ​ർ ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. നാ​ല് ത​ല​മു​റ​വ​രെ ഇ​വി​ടെ ക​ഴി​ഞ്ഞു. കൃ​ഷി​യാ​യി​രു​ന്നു പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം. എ​ന്നാ​ൽ, കൃ​ഷി ന​ട​ത്താ​നും സ്വൈ​ര​ജീ​വി​ത​ത്തി​നും ത​ട​സ്സ​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങി​യ​തോ​ടെ​യാ​ണ് കൊ​ക്കാ​ത്തോ​ട്ടി​ലെ ജീ​വി​തം മ​തി​യാ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ തീ​രു​മാ​നി​ച്ച​ത്. ആ​ന, കു​ര​ങ്ങ്, പ​ന്നി, കേ​ഴ, പു​ലി, ക​ടു​വ, മ​യി​ൽ തു​ട​ങ്ങി എ​ല്ലാ​ത്ത​രം കാ​ട്ടു​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും കൊ​ക്കാ​ത്തോ​ട്ടി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ൾ ഇ​വ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ന്നു. ഉ​പ​ജീ​വ​ന​മാ​ർ​ഗം നി​ല​ച്ചു. ടാ​പ്പി​ങ്​ മേ​ഖ​ല​ക്കു​പോ​ലും സു​ര​ക്ഷി​ത​ത്വ​മി​ല്ല. പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​നാ​കു​ന്നി​ല്ല. റ​ബ​റും ആ​ന ന​ശി​പ്പി​ച്ചു തു​ട​ങ്ങി. കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്. സ്വ​സ്ഥ​മാ​യി വീ​ട്ടി​ലും ക​ഴി​യാ​നാ​കു​ന്നി​ല്ല. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്കാ​നു​മാ​കി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലും നാ​ട് പി​ന്നാ​ക്ക​മാ​ണ്. ഒ​രു​വി​ധ​ത്തി​ലും ജീ​വി​തം മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

45 ല​ക്ഷം വ​രെ ല​ഭി​ക്കും

വ​ന​മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ ഒ​ഴി​ഞ്ഞ് മ​റ്റ് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി മാ​റാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത് 2019ലാ​ണ്. ര​ണ്ട് ഹെ​ക്ട​ർ​വ​രെ ഭൂ​മി​യു​ള്ള ഓ​രോ കു​ടും​ബ​ത്തി​നും 15 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​ന്ന​തി​നു പു​റ​മെ കു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഓ​രോ അം​ഗ​ത്തി​നും 15 ല​ക്ഷം രൂ​പ വേ​റെ​യും ന​ൽ​കും.

ര​ണ്ട് ഹെ​ക്ട​റി​നു മു​ക​ളി​ൽ ഭൂ​മി​യു​ണ്ടെ​ങ്കി​ൽ അ​ധി​ക​മു​ള്ള ഓ​രോ ഹെ​ക്ട​റി​നെ​യും ഓ​രോ പാ​ർ​പ്പി​ട യൂ​നി​റ്റാ​യി ക​ണ​ക്കാ​ക്കി 15 ല​ക്ഷം വീ​തം അ​ധി​കം ന​ൽ​കും. ഭൂ​മി മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ൽ 15 ല​ക്ഷം മാ​ത്രം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​നു പ​ര​മാ​വ​ധി ല​ഭി​ക്കാ​വു​ന്ന തു​ക 45 ല​ക്ഷ​മാ​ണ്. കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള​വ​ർ​ക്കും ഈ ​തു​ക മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. പ​ദ്ധ​തി സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​ന്ന​ത് 2019 ന​വം​ബ​ർ 14നാ​ണ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന്‌ വീ​ട്ടു​കാ​രെ മോ​ചി​പ്പി​ച്ച്‌ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. താ​മ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ട്ട​യ ഭൂ​മി വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ദ്യ ഗ​ഡു അ​നു​വ​ദി​ക്കും. പി​ന്നീ​ട് താ​മ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട് പൊ​ളി​ക്കു​ന്ന സ​മ​യ​ത്ത് ബാ​ക്കി തു​ക​യും ന​ൽ​കും.

138 അ​പേ​ക്ഷ​ക​ൾ

കൊ​ക്കാ​ത്തോ​ട് മേ​ഖ​ല​യി​ൽ​നി​ന്ന്​ സ്ഥ​ലം ഒ​ഴി​യു​ന്ന​തി​ലേ​ക്ക് ല​ഭി​ച്ച​ത് 138 അ​പേ​ക്ഷ​ക​ളാ​ണ്. 77 എ​ണ്ണ​ത്തി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നു. 39 അ​പേ​ക്ഷ​ക​ർ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക​ളി​ൽ ത​ന്നെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച അ​പേ​ക്ഷ​ക​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യ റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗീ​ക​രി​ക്ക​ണം. ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​താ​ണ് കൊ​ക്കാ​ത്തോ​ട്ടി​ലെ അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​നം വൈ​കി​യ​ത്. പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ്ഥ​ലം എം.​എ​ൽ.​എ കെ.​യു. ജ​നീ​ഷ് കു​മാ​റും പ​ദ്ധ​തി​ക്ക് എ​തി​രു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് കൊ​ക്കാ​ത്തോ​ട് നി​വാ​സി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ല്ല​ത്തു​ചേ​ർ​ന്ന യോ​ഗ​ത്തി​ലും എം.​എ​ൽ.​എ​യ​ട​ക്കം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യോ​ടു യോ​ജി​ച്ചി​ല്ല. പ​ദ്ധ​തി​യി​ൽ കൊ​ക്കാ​ത്തോ​ട് നി​വാ​സി​ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​ടു​ക്കി, വ​യ​നാ​ട്, കൊ​ല്ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ കോ​ന്നി ഡി.​എ​ഫ്.​​ഒ ഓ​ഫി​സി​ന്​ മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന്​ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഷൈ​ല​ജ സു​രേ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ നാ​യ​ർ, സാ​വി​ത്രി ശ്രീ​കു​മാ​ർ, സു​രേ​ഷ്​ കു​മാ​ർ, കെ.​ഡി. ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Voluntary Rehabilitation Project in Kokatot Subverting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.