1. ചിറക്കാലയില്‍ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ തൈപ്പറമ്പിൽ ശ്രീജിത് സഞ്ചരിച്ച ബൈക്ക്
2. കെ.എസ്.ആർ.ടി.സി ബസ് വീടിന്റെ മതിലിൽ ഇടിച്ച് നിന്നപ്പോൾ
പത്തനംതിട്ട: ഞായറാഴ്ച രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറി പൂജാരിയായ യുവാവിന് ജീവൻ നഷ്ടപ്പെട്ട, തിരുവല്ല-കുമ്പഴ റോഡിൽ വാര്യാപുരം പ്രദേശം സ്ഥിരം അപകട മേഖല. ഈ പ്രദേശത്ത് ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നിരിക്കുന്നത്. ജീവൻ നഷ്ടപ്പെട്ടതും ഗുരുതരമായി പരിക്കേറ്റതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസ് തീപിടിച്ച സംഭവവുമുണ്ട്. മറ്റൊരു അപകടത്തിൽ സ്വകാര്യ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് പ്രതി ഉൾപ്പെടെ നാലുപേർ മരിച്ചിരുന്നു. 2019ൽ തൂക്കുപാലം ജങ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ കാർ ഇടിച്ചുകയറി അപകടം ഉണ്ടായിരുന്നു. ചെറുതും വലുതുമായ അപകടങ്ങളിൽ ഇരുപതോളം പേരുടെ ജീവനാണ് ഈ മേഖലയിൽ പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.