കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് വീ​ടു​ക​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍: പ​ത്ത​നം​തി​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ 11 യൂ​നി​റ്റു​ക​ള്‍ക്ക് തു​ട​ക്കം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ട​പ്പു​രോ​ഗി​ക​ള്‍ക്കും യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​ല​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും യൂ​നി​റ്റു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍വ​ഹി​ച്ചു.

ജി​ല്ല​യി​ല്‍ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ല്‍ യൂ​നി​റ്റു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ല്‍കി. വി​വി​ധ ബ്ലോ​ക്കു​ക​ളി​ലു​ള്ള ഇ​ല​ന്തൂ​ര്‍, വ​ല്ല​ന, തു​മ്പ​മ​ണ്‍, ഏ​നാ​ദി​മം​ഗ​ലം, കോ​ന്നി, റാ​ന്നി പെ​രു​നാ​ട്, വെ​ച്ചൂ​ച്ചി​റ, കാ​ഞ്ഞീ​റ്റു​ക​ര, എ​ഴു​മ​റ്റൂ​ര്‍, കു​ന്ന​ന്താ​നം, ചാ​ത്ത​ങ്കേ​രി എ​ന്നീ ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെൻറ​റു​ക​ളി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ബൈ​ല്‍ യൂ​നി​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ സെൻറ​റു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കി​ട​പ്പു​രോ​ഗി​ക​ള്‍ക്കാ​ണ്​ വാ​ക്സി​നേ​ഷ​ന്‍ ന​ല്‍കു​ന്ന​ത്. യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പേ​ര് ന​ല്‍ക​ണം.

വാ​ക്സി​നേ​ഷ​ന്‍ യൂ​നി​റ്റി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ​ക്കൂ​ടാ​തെ ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍, അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ഹെ​ല്‍ത്ത് വ​ള​ൻ​റി​യ​ര്‍മാ​ര്‍ എ​ന്നി​വ​െ​ര​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ യൂ​നി​റ്റ് വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന സ​മ​യ​വി​വ​രം മു​ന്‍കൂ​ട്ടി അ​റി​യി​ക്കും.

ക​ല​ക്ട​ര്‍ ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജി പി. ​രാ​ജ​പ്പ​ന്‍, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജെ. ​ഇ​ന്ദി​രാ​ദേ​വി, ഡി.​എം.​ഒ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ, എ​ന്‍.​എ​ച്ച്.​എം ഡി.​പി.​എം ഡോ. ​എ​ബി സു​ഷ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

News Summary - Vaccination at home for inpatients: Pathanamthitta Starting with 11 units District Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.