പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പുതുമുഖങ്ങളെ അകറ്റിനിർത്തിയതോടെ പരിചയസമ്പന്നരുടെ കോമ്പുകോർക്കലിനാണ് പത്തനംതിട്ട നഗരസഭ വേദിയാകുന്നത്. എൽ.ഡി.എഫും യു.ഡി.എഫും മുൻ കൗൺസിലർമാരെ തന്നെ ഏറെക്കുറെ രംഗത്തിറക്കിയത് പോരാട്ടത്തെ പ്രവചനാതീതമാക്കുന്നുമുണ്ട്. ഒപ്പം അടിയൊഴുക്കുകളും ഫലത്തെ ബാധിക്കും. ഭരണം തുടരാൻ കളത്തിലുള്ള എൽ.ഡി.എഫും തിരികെ പിടിക്കാനിറങ്ങിയ യു.ഡി.എഫും സ്വന്തം സീറ്റുകൾക്കൊപ്പം സ്വതന്ത്രരും ബി.ജെ.പിയും എസ്.ഡി.പി.ഐയുമൊക്കെ എത്ര സീറ്റ് പിടിക്കുമെന്നും തലപുകയ്ക്കുന്ന കാഴ്ചയാണ് പത്തനംതിട്ട നഗരസഭയിൽ. പല വാർഡിലും ചതുഷ്കോണ മത്സരങ്ങളുമാണ് അരങ്ങേറുന്നത്.

2020ൽ എൽ.ഡി.എഫും യു.ഡി.എഫും 13 സീറ്റിൽ വീതമാണ് വിജയിച്ചത്. മൂന്ന് സ്വതന്ത്രരും വിജയിച്ചെത്തി. യു.ഡി.എഫ് വിമതരായിരുന്ന ഇവർ എൽ.ഡി.എഫിനെ പിന്തുണച്ചു. അങ്ങനെ 32 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് എൽ.ഡി.എഫ് ഭരണം പിടിച്ചു. മൂന്ന് കൗൺസിലർമാരുണ്ടായിരുന്ന എസ്.ഡി.പി.ഐയുടെ പുറമേനിന്നുള്ള പിന്തുണയും ഇവർക്ക് ലഭിച്ചു. അഞ്ചുവർഷവും എൽ.ഡി.എഫ് സുഗമമായി ഭരിച്ചു. തുടക്കത്തിൽ ഒരു സ്ഥിരംസമിതി കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്.ഡി.പി.ഐക്ക് നൽകി. അഞ്ചുവർഷത്തിനിടെ ഒരു അവിശ്വാസത്തിനുപോലും ശ്രമിക്കാതെ യു.ഡി.എഫും ഭരണത്തിന് ക്രിയാത്മക പിന്തുണ നൽകി.

33 വാർഡാണ് ഇത്തവണ നഗരസഭ കൗൺസിലിലുള്ളത്. മുന്നണികൾ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത് അവസാനദിനങ്ങളിലാണ്. യു.ഡി.എഫിൽ 27 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്‌ലിം ലീഗിന് മൂന്ന് വാർഡാണ് നൽകിയത്. ഇതിലൊരെണ്ണം പട്ടികജാതി വനിത സീറ്റാണ്. കേരള കോൺഗ്രസ് രണ്ട് സീറ്റിൽ മത്സരിക്കുന്നു. ആർ.എസ്.പിക്ക് ഒരു സീറ്റും നൽകി. മന്ത്രി വീണ ജോർജിന്‍റെ പേഴ്സനൽ സ്റ്റാഫംഗമായിരുന്ന തോമസ് പി. ചാക്കോയെ ആർ.എസ്.പി ഇവിടെ രരംഗത്തിറക്കിയതിലൂടെ 31ാം വാർഡിലെ മത്സരം ശ്രദ്ധേയമായി. സി.പി.എമ്മിലെ അൻസിൽ അഹമ്മദുമായി നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 22 സീറ്റിലാണ് മത്സരിക്കുന്നത്.

കേരള കോൺഗ്രസ്(എം)- അഞ്ച്, സി.പി.ഐ-നാല്, ജനതാദൾ-ഒന്ന്, ഐ.എൻ.എൽ - ഒന്ന് എന്നിങ്ങനെയാണ് സീറ്റുവിഭജനം. കഴിഞ്ഞ കൗൺസിലിൽ എൽ.ഡി.എഫിൽ സി.പി.എമ്മിനും കേരള കോൺഗ്രസ് എമ്മിനും മാത്രമായിരുന്നു അംഗങ്ങൾ ഉണ്ടായിരുന്നത്. ഇരുമുന്നണികൾക്കും വെല്ലുവിളിയാകാൻ ബി.ജെ.പിയും എസ്.ഡി.പി.ഐയും ശക്തമായി രംഗത്തുണ്ട്. ഒരു വാർഡ് ബി.ഡി.ജെ.എസിന് നൽകിയിട്ടുണ്ട്. എന്നാൽ, എൻ.ഡി.എക്ക് 12 വാർഡിൽ സ്ഥാനാർഥികളെ കണ്ടെത്താനായിട്ടില്ല. എസ്.ഡി.പി.ഐ അഞ്ച് വാർഡിൽ ശക്തമായ പോരാട്ടത്തിലാണ്. പി.ഡി.പിയും ചില വാർഡിൽ മത്സരിക്കുന്നുണ്ട്.

അഞ്ചുവർഷത്തിനിടെ നടത്തിയ വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണം, ടൗൺ സ്ക്വയർ, നഗര സൗന്ദര്യവത്കരണം, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയാണ് ഇവരുടെ പ്രചാരണത്തിൽ നിറയുന്നത്. നഗരത്തിലെ പൂർത്തിയാകാത്ത സർക്കാർ പദ്ധതികളും ജനറൽ ആശുപത്രി നഗരസഭക്ക് നഷ്ടമായതുമൊക്കെയാണ് യു.ഡി.എഫിന്‍റെ പ്രചാരണായുധം. യു.ഡി.എഫിൽ മുൻ നഗരസഭാധ്യക്ഷരായ എ. സുരേഷ് കുമാർ പതിനെട്ടാം വാർഡിലും ഭാര്യ ഗീത സുരേഷ് പതിമൂന്നാം വാർഡിലും സ്ഥാനാർഥികളാണ്. നിലവിലെ കൗൺസിലർമാരായ എൽ.ഡി.എഫില ജെറി അലക്സ് അഞ്ചാം വാർഡിലും ഭാര്യ ബിജിമോൾ മാത്യു ആറാം വാർഡിലും സ്ഥാനാർഥികളായുണ്ട്. എന്നാൽ, സിറ്റിങ് ചെയർമാൻ ടി. സക്കീർ ഹുസൈൻ മത്സരരംഗത്തില്ല.

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടിയും ദീർ‌ഘകാലം കൗൺസിലറായിരുന്ന കെ. അരവിന്ദാക്ഷൻ നായരും മുൻ വൈസ് ചെയർമാൻ എ. സഗീറുമൊക്കെ മത്സരിക്കാനുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭീഷണിയായി വിമതരും രംഗത്തുണ്ട്. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി മത്സരിക്കുന്ന പതിനാറാം വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ബിബിൻ ബേബി കനത്ത വെല്ലുവിളിയാണ്. 24ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി അനിൽ തോമസിനെതിരെ നിലവിലെ കൗൺസിലർ ആനി സജി സ്വതന്ത്രയായി രംഗത്തുണ്ട്. എട്ടാം വാർഡിൽ കോൺഗ്രസ് വിമതനായി രാജു നെടുവേലിമണ്ണിൽ രംഗത്തുണ്ട്. പതിനാലാം വാർഡിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും വിമതയായുണ്ട്. പതിനൊന്നാം വാർഡിൽ നിലവിലെ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരാലി സ്വതന്ത്രയായി വീണ്ടും മത്സരിക്കുന്നുണ്ട്. പത്തനംതിട്ട നഗരസഭാധ്യക്ഷസ്ഥാനം ഇക്കുറി വനിതക്കാണ്.

പന്തളം നഗരസഭയിൽ തീപാറും പോരാട്ടം

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യാ​യ​ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ പോ​രി​ന്​ ക​ടു​പ്പം. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ബി.​ജെ.​പി സ​ർ​വ ശ​ക്തി​യു​മെ​ടു​ത്താ​ണ്​ പ​രി​ശ്ര​മി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ നി​ല​നി​ർ​ത്താ​ൻ ബി.​ജെ.​പി നേ​താ​ക്ക​ന്മാ​രും പ​ന്ത​ള​ത്ത് ക്യാ​മ്പ്​ ചെ​യ്യു​ക​യാ​ണ്. കൈ​വി​ട്ട ഭ​ര​ണം പി​ടി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ചി​ല വാ​ർ​ഡു​ക​ളി​ൽ അ​പ​സ്വ​ര​ങ്ങ​ളു​യ​രു​ന്ന​ത് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി​യു​ണ്ട്. എ​സ്.​ഡി.​പി.​ഐ നാ​ല് വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി​യു​ടെ അ​ഞ്ചു​വ​ർ​ഷ​ത്തെ പോ​രാ​യ്മ​ക​ൾ നി​ര​ത്തി​യും ഭ​ര​ണ​ത്തി​ലും ഭ​ര​ണ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ലു​മു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക​ളും നി​ര​ത്തി​യും എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കെ​ത്തു​മ്പോ​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ൽ ചെ​യ്ത ഭ​ര​ണ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക നി​ര​ത്തു​ക​യാ​ണ് ബി.​ജെ.​പി.

Tags:    
News Summary - Undercurrents are crucial in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.